Saturday, 11 April 2020

ലക്ഷദ്വീപിലേക്ക് പോകാനുള്ള കടമ്പകൾ

 1 ഗവണ്‍മെന്റ് ടൂർ പാക്കേേജസ്

റിസ്ക്ക് കുറഞ്ഞതും ചെലവ്‌ കൂടിയതുമാണിത്. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി വില്ലിംഗ്ടൺ ഐലന്റിലുള്ള ലക്ഷദ്വീപ് ഓഫീസിൽ നിന്നോ, ഇതിനായുള്ള വെബ്സൈറ്റിൽ നിന്നോ ലഭ്യമാകും. 

2. പ്രൈവറ്റ് ടൂര്‍ പാക്കേജസ്.

സ്പോൺസർഷിപ്പ് കിട്ടാത്തവർക്കും ഗവൺമെന്റ് പാക്കേജ് താങ്ങാൻ കഴിയാത്തവർക്കും പ്രൈവറ്റ് ടൂര്‍ ഏജന്‍സികളെ ആശ്രയിക്കാവുന്നതാണ്.   നല്ല ഏജൻസിയെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നു മാത്രം


3.സ്‌പോണ്‍സര്‍ഷിപ്പ്


സ്പോൺസർ ചെയ്യാൻ ആളുണ്ടെങ്കിൽ ഇതാണ് ഞാൻ നിങ്ങൾക്ക് നിര്‍ദ്ദേശിക്കുന്നത്. പാക്കേജ് ടൂറുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് കുറച്ച് കൂടുതൽ കാഴ്ച്ചകൾ കാണാൻ കഴിയും.   കൂടാതെ നിങ്ങളുടെ താല്‍പര്യത്തിന് യാത്ര ക്രമവും തോതും നിർണ്ണയിച്ച് ആവശ്യമെങ്കിൽ ആ മാതൃക പിന്നിട് മാറ്റം വരുത്താനും സാധിക്കും. എന്നാൽ പെർമിറ്റും കപ്പൽ ടിക്കറ്റും മറ്റു അനുബന്ധ കാര്യങ്ങളും സ്വന്തം റിസ്ക്കിലുമായിരിക്കും.  ഇതിനായി നിങ്ങൾ ചെയ്യേണ്ടത്-

1. പോകാൻ ഉദ്ദേശിക്കുന്ന ദ്വീപുകളിലെ സ്പോൺസർഷിപ്പ് (ഡിക്ലറേഷൻ ഫോം) ഏറ്റെടുത്ത് നൽകുന്നതിന്  അതാത് ദ്വീപു നിവാസികളിലാരുടെയെങ്കിലും സഹായം ഉറപ്പു വരുത്തുക.

2. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) :  ഓൺലൈനായും ഓഫ് ലൈനായും എടുക്കാൻ സാധിക്കുമെങ്കിലും നിങ്ങളുടെ ലോക്കൽ പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചതിനു ശേഷം മാത്രം PCC എടുക്കുക.  കാരണം പല പോലീസ് സ്റ്റേഷനും വ്യത്യസ്‌തമായ നടപടിക്രമമാണ്  പിന്‍തുടരുന്നത്. ചിലപ്പോള്‍ നിങ്ങളുടെ ലോക്കൽ പോലീസ് സ്റ്റേഷനിൽ മാത്രം പോയൽ മതിയാകും. എന്നാൽ SP ഒഫിസ്സിൽ പോകേണ്ടതായും വരാം.

പി.സി.സി എടുക്കുന്നതിനായി

a)555 രൂപ ചലാൻ,
b) സ്വന്തം കൈപടയിൽ എഴുതിയ അപേക്ഷ,
c) നിങ്ങളുടെ വിവരങ്ങൾ  (Biodata) അടങ്ങിയ പി.സി.സി അപേക്ഷ (ഇന്റര്‍നെറ്റിൽ നിന്നും ഡൗ​ൺലോഡ് ചെയ്യാം/  അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും)
d) അഞ്ച് പാസ്‌പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോ
e) ആധാർ കാർഡ് കോപ്പിയും ഒറിജിനലും
f) ഡ്രൈവിംഗ് ലൈസന്സ് കോപ്പിയും ഒറിജിനലും ഉണ്ടെങ്കിൽ
g) റേഷൻ കാർഡ് കോപ്പിയും  അതിന്റെ ഒറിജിനൽ തുടങ്ങിയവ ആവിശ്വമായേക്കാം. ഓൺലൈനായി അപേക്ഷിക്കുവാൻ   പോലിസിന്റെ തുണ വെബ്സൈറ്റ് വഴി സാധ്യമാാാണ്

3. പി.സി.സി, ഡിക്ലറേഷൻ ഫോം , നിങ്ങളുടെ തിരിച്ചറിയൽ രേഖ, കൂടെ രണ്ട് നിര്‍ദ്ദിഷ്‌ടവലിപ്പമുള്ള ഫോട്ടോയും (പാസ്‌പോർട്ട്) സഹിതം കൊച്ചി-വില്ലിംട്ടൺ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസ്സിൽ നൽകുക.

തുടർന്ന് അവർ നമ്മുടെ ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് വെരിഫിക്കേഷൻ അയച്ചതിന് മറുപടി കിട്ടിയാൽ കുറച്ച് ദിവസത്തിനുള്ളിൽ സ്ഥിരപ്പെടുത്താം. ഇതിനു ശേഷം

4.  നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന ദിവസത്തേക്ക് കപ്പൽ ഉണ്ടോ എന്ന്  ഉറപ്പു വരുത്തി പെർമിറ്റ്  അടിക്കുന്നതിന്  കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസ്സിൽ പോകാവുന്നതാണ്.

സാധാരണ സന്ദര്‍ശനത്തിനായുള്ള പെർമിറ്റിന് 15 ദിവസ കാലാവധി മാത്രമായിരിക്കും. ഇത് വേണമെങ്കിൽ 15 ദിവസത്തേക്ക് വീണ്ടും ദീര്‍ഘിപ്പിക്കാവുന്നുമാണ്

5. പെർമിറ്റ് ലഭിച്ചാൽ കപ്പൽ ടിക്കറ്റ് കൊച്ചി/ ബേപ്പൂർ/ മംഗലാപുരം/ ഓൺലൈൻ വഴിയോ എടുക്കാവുന്നതാണ്.

6. ബോര്‍ഡിങ്‌ സമയത്ത് അവരെ, നിങ്ങളുടെ ഏതെങ്കിലും തിരിച്ചറിയൽ രേഖയും പെർമിറ്റും കാണിച്ച്, പെർമിറ്റിന്റെ കോപ്പി നൽകുകയും വേണം.

7. ഒരോ ദ്വീപിലും എത്തിയാൽ ഉടനയും പിന്നീട് അവിടെ നിന്ന്  പോകുമ്പോഴും  പോലീസ് സ്റ്റേഷനിൽ പോയി രജിസ്റ്ററിൽ ഒപ്പ് വെക്കുകയും നിങ്ങളുടെ പെർമിറ്റും ആധാർ കാർഡ്‌ കോപ്പിയും നൽകേണ്ടതുമാണ്. 

8. കൂടുതൽ ദ്വീപുകൾ പോകണമെങ്കിൽ ആ ദ്വീപുകളിലെ സ്പോൺസറും പെർമിറ്റും ആവിശ്യമാണ്.  പെർമിറ്റ് ഇല്ലാതെ ഒരു ദ്വീപിലേക്കും സന്ദർശകർക്ക് പ്രവേശനമില്ല. എന്നാൽ

a) പെർമിറ്റ് കിട്ടിയ ദ്വീപിലെത്തിയതിനു ശേഷം അവിടുത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസ്സർ അനുവധിച്ചാൽ ഒരു  ദ്വീപ് അതികമായി ഉൾപ്പെടുത്താൻ സാധിക്കും. ഇതു കൂടാതെ

b) ലക്ഷദ്വീപിലെ ഏക വിമാനത്താവളം അഗത്തിയിലായതിനാൽ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ വിമാനത്തിലാണ് യാത്രയെങ്കിൽ അത് പ്രത്യേകം വ്യക്തമാക്കിയാൽ അഗത്തി, ബങ്കാരം സ്പോൺസർ ഇല്ലാതെ തന്നെ സാധ്യമായേക്കാം. ഇതിന് പെർമിറ്റിൽ via agatti എന്നു വേണം.

എന്റെ ലക്ഷദ്വീപ് യാത്ര വിവരണം വായിക്കുന്നത് നിങ്ങൾക്ക് വ്യക്തമായ രൂപം കിട്ടാൻ സാധിക്കും.


*********

1 comment:

Comments System

Disqus Shortname